← All songs

യെറുശലേമെൻ ഇമ്പ വീടെ

Words and music by മോശ വത്സലം · 1847

Key of · BPM · 4/4 · · വെളിപ്പാട് 3:12

Verse 1

യെറുശലേമെൻ ഇമ്പ വീടെ-എപ്പോൾ ഞാൻ വന്നു ചേരും
ധരണിയിലെ പാടും കേടും-എപ്പോൾ ഇങ്ങൊഴിയും—

Chorus

ചരണങ്ങൾ

Verse 2

രാവും അന്ധകാരം വെയിൽ ശീതവുമങ്ങില്ലേ
ദീപതുല്ല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ

Verse 3

രത്നങ്ങളല്ലോ നിൻ മതിൽ മുത്തും മാണിക്യങ്ങൾ
പന്ത്രണ്ടു നിൻ വാതിൽകളും മിന്നും മുത്തല്ലോ

Verse 4

യറുശലേമെൻ ഇമ്പവീടെ എന്നു ഞാൻ വന്നു ചേരും!
പരമരാജാവിൻ മഹത്വം അരികിൽ- കണ്ടീടും!

Verse 5

ശ്രേഷ്ടനടക്കാവുകളും തോട്ടങ്ങളും എല്ലാം
കാട്ടുവാനിടയില്ലാത്ത കൂട്ടമരങ്ങൾ—

Verse 6

ജീവനദി ഇമ്പശബ്ദം മേവി അതിനൂടെ
പോവതും ഈരാറു വൃക്ഷം നില്പതും മോടി—

Verse 7

ദൂതരും ആങ്ങാർത്തു സദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാ മോടി—

Verse 8

യെറുശലേമിൻ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ
വരും വരെയും അരികിൽ ഭവാൻ ഇരിക്കണം നാഥാ.

Public domain — free for any use, anywhere, forever.