യേശുവിന്റെ ആടു ഞാൻ
Words and music by ഹെന്രിയറ്റ് എൽ. വോൺ ഹെയ്ൻ · 1778
Key of C · 112 BPM · 4/4 · Assurance,Calmness,Consecration · യെശ്ശയാവ് 40:11
Verse 1
യേശു-വിന്റെ ആടു ഞാൻ
എപ്പോഴും സന്തോഷിക്കാം
അവൻ എന്നെ-യും സ്നേഹിച്ചു
എന്റെ നാമ-വും വിളിച്ചു
Chorus
നല്ലിടയൻ താ-നവൻ
എന്നരുമ രക്ഷകൻ.
Verse 2
യേശു കയ്യിൽ ന-ല്ല കോൽ
നമ്മെയും നട-ത്തുമ്പോൾ
നല്ല മേച്ചിൽ പാലും ചോറും
തന്നു പോറ്റും ദിനം തോറും
Verse 3
ഇത്ര ഭാഗ്യമു-ള്ള ഞാൻ
എന്തുമൂലം ദുഃഖിക്കാൻ
പല നല്ല നാളിൻ ശേഷം
വെടി-യേണം ഞാൻ ഈ വേഷം
Public domain — free for any use, anywhere, forever.