പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ
Words and music by സൈമണ്‍ സഖറിയ · tr. സൈമണ്‍ സഖറിയ · 2014
Key of · BPM · 4/4 · · മത്തായി 10:16
Verse 1
പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ
പൊക്കണം വടി നല്കുന്നില്ല ഞാൻ
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമം ചൊല്ലി രക്ഷയേകുവിൻ
പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ
Verse 2
പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ
വെള്ളിയും പൊന്നും നല്കുന്നില്ല ഞാൻ
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമം ചൊല്ലി സൌഖ്യം എകീടാൻ
പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ
Verse 3
പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ
നിന്ദ കഷ്ടങ്ങൾ നേരിട്ടായാലും
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമത്തിന്നായ് സാക്ഷ്യം വഹിപ്പിൻ
പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ
Verse 4
വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ
എൻ പോരിൽ നിങ്ങൾ ധീരരായ് നിന്നു
എൻ പിതാ രാജ്യം നിങ്ങൾക്കുള്ളത്
ഭൂവിലെൻ വേല നിങ്ങൾ തികച്ചു
വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ
Public domain — free for any use, anywhere, forever.