ഹാ കൂടി നാമെല്ലാരും ചേർന്നു
Words and music by മോശ വത്സലം · 1847
Key of · BPM · 4/4 · · യോഹന്നാൻ 10:7
Verse 1
ഹാ! കൂടി നാമെല്ലാരും ചേർന്നു പുകഴ് കൊണ്ടാടണം- സ്വർഗ്ഗ
വാതിലാകും യേശുനാഥനെ വാഴ്ത്തിപ്പാടണം
Verse 2
വേദനപ്പെടും ഏഴകൾക്കഴലു തീരുവാൻ- വന്നു
മേദിനിയതിൽ മാനുഷ്യാവതാരമാർന്നിതാ—
Verse 3
മാനവർ വാഴ്ത്തിപ്പാടുന്ന കർത്തനായ താൻ- ദുഷ്ട
മാനവൻ ഈടേറുവാൻ ഒരടിമയായിതാ—
Verse 4
ആദരവറ്റു ഭൂമിയിൽ വെറിയരാം നരർ- മര-
ണാധികളൊഴിവതിന്നു താണു ദേവനും—
Verse 5
സേനകളിൻ അധിപതി അവനെന്നാകിലും- നര
ജീവനെ മീളാനവൻ തന്നുയിരിനെ വിട്ടാൻ
Verse 6
ദാരുണ മരണാധിയെ മരിച്ചമർത്തിനാൻ- ഭൂ
മണ്ഡലത്തിൽ നിന്നുയിർത്തു വിണ്ണിലെത്തിനാൻ—
Verse 7
പാപികൾക്കു പിതാവിനോടിരന്നു മോചനം- നിജ
പാദസേവക ജനങ്ങളെ രക്ഷചെയ്യുന്നോൻ.
Public domain — free for any use, anywhere, forever.