നിത്യതയിൽ നീ എങ്ങുപോം?
Words and music by എലീഷാ എ. ഹോഫ്‌മേൻ · 1889
Key of · BPM · 4/4 · · യെശയ്യാവ് 57:15
Verse 1
നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ
എന്തുത്തരം നീ കൊടുക്കും? എങ്ങാകുമോ നിൻ നിത്യത?
Chorus
പല്ലവി
Verse 2
പാപം വെടിഞ്ഞിന്നനേകർ, പ്രാപിക്കുന്നേശുവിൻ രക്ഷ-
ലഭ്യമവർക്കും സ്വർ ഭാഗ്യം, നിൻ നിത്യത എവിടെയാം?
Verse 3
ഇടുക്കമാം നേർ പാത നീ വെടിഞ്ഞധഃപ്പതിച്ചീടിൽ,
അന്ത്യവസാനമെന്താകും? നിൻ നിത്യത എവിടെയാം?
Verse 4
ഈ നിമിഷം നീ തിരിഞ്ഞു, യേശു സ്നേഹം സ്വീകരിക്കിൽ,
നിശ്ചയം നിനക്കു ചൊല്ലാം: "രക്ഷപ്പെട്ടേൻ, നിത്യകാലം!"
Public domain — free for any use, anywhere, forever.