സമയമാം രഥം
Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867
Key of · BPM · 4/4 · · സങ്കീര്‍ത്തനങ്ങള്‍ 90:10
Verse 1
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടീടുന്നു.
Verse 2
ആകെ അല്‍പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനയ്ക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍
Verse 3
രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം
Verse 4
രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു
Verse 5
തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്ത നാട്ടില്‍ ദൈവ മുഖം കാണ്‍കയത്രെ വാഞ്ചിതം
Verse 6
ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍
Verse 7
സ്ഥലം ഹാ മഹാ വിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം
Verse 8
നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവ വൃക്ഷത്തിന്റെ ഫലം ദൈവ പറുദീസയില്‍
Verse 9
എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടും പോലെ യാത്രക്കായി പുതു ശക്തി തരുന്നു.
Public domain — free for any use, anywhere, forever.