← All songs

ദൈവത്തെ സ്തുതിക്ക

Words and music by മാർട്ടിൻ റിങ്കാർട്ട് · 1636

Key of F · 88 BPM · 4/4 · Praise,Provision · 2 കൊരിന്ത്യർ 2:14

Verse 1

ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷ-മായ്
ചെയ്താൻ അത്ഭുതങ്ങൾ തന്നിലാർക്കുന്നു ലോ-കം
നാനാ നന്മകളാൽ ശിശു പ്രായം മുതൽ
നമ്മെ താൻ നടത്തി അന്നേപോലിന്നുമേ

Verse 2

ചിത്തമോദവും നൽ ശാന്തതയുമേകി താൻ
കാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണം
കൃപ തന്നു നമ്മെ വഴി നടത്തട്ടെ
ഇഹപരങ്ങളിൽ കാത്തു സൂക്ഷിക്കട്ടെ

Verse 3

സ്തുതി സ്തോത്രമെല്ലാം ദൈവപിതാ പുത്ര-നും
അവരുമായി സ്വർഗേ വാഴുന്നോനും കൊടുപ്പിൻ
ഭൂസ്വർഗ്ഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻ
ആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും.

Public domain — free for any use, anywhere, forever.