← All songs

നിദ്ര കൊളളും വിത്തില്‍ നിന്നും പൂമരം ജനിക്കുന്നു

Words and music by നേടലി എ. സ്ലീത് · tr. സൈമണ്‍ സഖറിയ · 2010

Key of · BPM · 4/4 · · 2 കൊരിന്ത്യര്‍ 1:20

Verse 1

നിദ്ര കൊളളും വിത്തില്‍ നിന്നും പൂമരം ജനിക്കുന്നു
കൊക്കൂ-ണില്‍ നിന്നും വാനില്‍ പൂമ്പാറ്റ പറക്കുന്നു
മഞ്ഞില്‍ മൂടും ശൈത്യം എന്നും ഗ്രീഷ്മം സ്വപ്നം കാണുന്നു
ഓരോന്നും അതാതിന്‍ രൂപം ഈശന്‍ മാത്രം കാണുന്നു

Verse 2

മൌനഗാനം എല്ലായ്പ്പോഴും വാക്കുകള്‍ക്കു വെമ്പുന്നു
അന്ധകാരം മാഞ്ഞുപോയി പ്രത്യാശ വന്നെത്തുന്നു.
ഇന്നലെകള്‍ മാറി പോയി നല്ല ഭാവി വരുന്നു
ഓരോന്നും അതാതിന്‍ കാലം ഈശന്‍ ദാനം ചെയ്യുന്നു.

Verse 3

എന്റെ ആയുസ്സിന്റെ അന്ത്യം നിത്യത കുറിക്കുന്നു
സംശയങ്ങള്‍ മാറിപോയി വിശ്വാസം ജനിക്കുന്നു
മരണം കഴിഞ്ഞെന്നെന്നാലോ പിന്നെയോ ഉദ്ധാരണം
ഓരോന്നും അതാതിന്‍ കാലം ഈശന്‍ മാത്രം നല്‍കുന്നു

Public domain — free for any use, anywhere, forever.