← All songs

യേശു എന്‍ ആത്മ സഖേ നിന്‍ മാര്‍വില്‍ ഞാന്‍ ചേരട്ടെ

Words and music by ചാള്‍സ് വെസ്ലി · tr. മോശ വത്സലം · 1740

Key of F · 76 BPM · 4/4 · Comfort,Trust · കൊരിന്ത്യര്‍ 1:3,5

Verse 1

യേശു എന്‍ ആത്മ സഖേ നിന്‍ മാര്‍വില്‍ ഞാന്‍ ചേരട്ടെ
ഈ ലോകമാം വാരിധൌ തിരകള്‍ ഉയരുന്നേ
ഘോരമാം കോള്‍ ശാന്തമായ് തീരും വരെ രക്ഷകാ!
എന്‍ ജീവനെ കാക്കുക നിന്‍ അന്തികെ ഭദ്രമായ്‌.

Verse 2

വേറെ സങ്കേതമില്ലേ എനിക്കാശ്രയം നീ താന്‍
നാഥാ കൈ വെടിയല്ലേ കാത്തു രക്ഷിക്ക സദാ
കര്‍ത്താ നീ എന്‍ ആശ്രയം തൃപ്പാദം എന്‍ ശരണം
നിന്‍ ചിറകിന്‍ കീഴെന്നും ചേര്‍ത്തു സൂക്ഷിച്ചീടണം

Verse 3

എന്‍ ജപം ശ്രവിക്കില്ലേ? എന്‍ വിളി കേള്‍ക്കില്ലേ നീ
എന്‍ മനം തളരുന്നേ- നിന്നില്‍ ചാരുന്നേന്‍ മുറ്റും
വന്‍ കരം നീട്ടിയെന്നില്‍, നിന്‍ ശക്തി പകര്‍ന്നെന്നില്‍,
ആശയറ്റൊനാമെന്നെ ജീവിപ്പിക്ക നീ മുറ്റും*

Verse 4

ക്രിസ്തോ എന്‍ ആവശ്യങ്ങള്‍ നിന്നാല്‍ നിറവേറുന്നു
ഏഴകള്‍ നിരാശ്രയര്‍ക്കാധാരം നീയാകുന്നു
നീതിമാന്‍ നീ നിര്‍മ്മലന്‍ മഹാ മ്ലേശ്ചന്‍ ഞാന്‍ മുറ്റും
പാപി ഞാന്‍ മാ പാപി ഞാന്‍ കൃപ സത്യം നീ മുറ്റും

Verse 5

കാരുന്ന്യ വരാനിധേ കന്മഷം കഴുകുക
നിത്യ ജീവ വെള്ളമെന്‍ ചിത്തം ശുദ്ധമാക്കട്ടെ
ജീവന്നുറവാം നാഥാ! ഞാനേറെ കുടിക്കട്ടെ
എന്നുള്ളില്‍ ഉയരുക നിത്യ കാല മൊക്കവേ

Verse 6

* "ചാള്‍സ് വെസ്ലിയുടെയും, ജോണിന്‍റെയും കാവ്യകൃതികള്‍" അവലംബമാക്കി സൈമണ്‍ സഖറിയ വിവര്‍ത്തനം ചെയ്തത്.

Public domain — free for any use, anywhere, forever.