← All songs

മഹത്വമെന്നും വാഴും പുത്രന്

Words and music by എഡ്മണ്ട് എല്‍. ബട്രി · tr. സൈമണ്‍ സഖറിയ · 2011

Key of D · 96 BPM · 4/4 · Easter,Praise · യെശയ്യാവ് 25:8

Verse 1

മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍
ശോഭയേറും ദൂതര്‍ കല്ലുരുട്ടിയേ
ശവ ശീല മുറ്റും ദൂതര്‍ നീക്കിയെ

Chorus

മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍

Verse 2

ഉയിര്‍ത്ത യേശു നാഥനെ കാണ്മിന്‍
സ്നേഹത്തോടെ താതന്‍ ആവല്‍ നീക്കുന്നു
സഭ മോദത്തോടെ പാടി വാഴ്ത്തുന്നു
മരണത്തിന്‍ മുള്‍ പോയ്‌ നാഥന്‍ വാഴുന്നു.

Verse 3

സംശയമില്ലേ ജീവ നാഥനേ
നീയൊഴികെ ആരും ആലംബമില്ലേ
നിന്‍ മരണത്താലെ ജയാളിയാക്ക
നിന്നുടെ നിത്യ രാജ്ജ്യേ ക്ഷേമമായ്‌ ചേര്‍ക്ക

Public domain — free for any use, anywhere, forever.