വാഴ്ത്തീൻ-യേശു നാമ ശ-ക്തി
Words and music by റവ. തോമസ് കോശി · 1857
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 150:2
Verse 1
വാഴ്ത്തീൻ-യേശു നാമ ശ-ക്തി സ-ർവ്വരേ
സാഷ്ടാംഗം വീ-ഴുവിൻ സ്വ-ർഗ്ഗ ദൂതരെ
രാ-ജമുടി കൊണ്ടുവ-ന്നേശുവിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്
Verse 2
ദൈവത്തിൻ ബലിപീഠത്തിങ്കൽ നിൽക്കും
രക്ത-സാക്ഷികളെ-നിങ്ങളെന്നേക്കും
പുകഴ്ത്തീടുവിനേശാവിൻ കൊമ്പിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്
Verse 3
തെരഞ്ഞെടുത്ത ഇസ്രായേൽ വംശമേ
വീണ്ടെടുപ്പിൻ അംശക്കാരായവരെ
കൃപയാൽ രക്ഷചെയ്ത യേശുവിനെ
മു-ടിവെച്ചീ-ടുവിൻ-സർവ്വാധിപനായ്
Verse 4
യേശുവിൻ കയ്പേറും പാനപാത്രത്തെ
മറന്നിടാതുള്ളെല്ലാ പാപികളേ
നിരത്തിൻ ജയ ചിഹ്നങ്ങൾ തൻ പാദേ
മുടിവെച്ചീടുവിൻ സർവ്വാധിപനായ്
Verse 5
ഭൂലോകയഖിലവാസികളെ
ജാതിവംശഗോത്രങ്ങൾ സർവ്വരുമേ
കൊടുപ്പിൻ പ്രതാപം മുഴുവനായി
മുടിവെച്ചീടുവിൻ സർവ്വാധിപനായ്
Verse 6
നാമും ചേർന്നാ മഹാസദസ്സതുങ്കൽ
തൻ പാദം തന്നിൽ ചേർന്നങ്ങു വീണെങ്കിൽ
ആ നിത്യ സംഗീതം നാം പാടീടുവാൻ
മുടിവെച്ചീടുവിൻ സർവ്വാധിപനായ്
Public domain — free for any use, anywhere, forever.