← All songs

ലജ്ജിച്ചിടുന്നോ നീയും

Words and music by ഫിലിപ്പ് ഫിലിപ്പ്സ് · tr. സൈമണ്‍ സഖറിയ · 2015

Key of · BPM · 4/4 · · റോമർ 1:16

Verse 1

ലജ്ജിച്ചിടുന്നോ നീയും
യേശുവേ സാക്ഷിപ്പാൻ?
സീയോനിലേക്കെൻ യാത്ര
മോദമായ് വാണീടാൻ
നിന്നെ പിഞ്ചെല്ലാൻ ഏതും
ലജ്ജതോന്നീടല്ലേ!
നിൻ നാമം സാക്ഷിച്ചീടാൻ
നൽ ധൈര്യം നൽകുകേ.

Verse 2

ലജ്ജിച്ചിടുന്നോ നീയും
ദൈവത്തെ സ്നേഹിപ്പാൻ?
ഉള്ളിൽ ജ്വലിക്കും അഗ്നി
ഉയർത്തുന്നാത്മാവേ.
പൂർണ്ണമാക്കെൻ വിശ്വാസം
ഈ ലോകർ കാണുവാൻ-
സൗജന്യ രക്ഷ നേടി
സാക്ഷിയായ് ജീവിപ്പാൻ.

Verse 3

ലജ്ജിച്ചിടുന്നോ നീയും?
എൻ പാപഭാരം പോയ്!
എന്നുള്ളിൽ മന്ത്രിക്കുന്ന
ദുഷ്ടനെ തോല്പിക്കും
അയോഗ്യനെൻ പ്രത്യാശ
ഇതൊന്നു മാത്രമേ
എൻ പേർക്കുയിർ വിട്ടതാം
നിൻ ക്രൂശിൻ യാഗത്തെ.

Public domain — free for any use, anywhere, forever.