← All songs

പട്ടണവാതിലപ്പുറം

Words and music by സിസിൾ എഫ്. അലക്സാണ്ടർ · tr. സൈമണ്‍ സഖറിയ · 2014

Key of · BPM · 4/4 · · യോഹന്നാൻ 19:17–18

Verse 1

പട്ടണ-വാതിലപ്പുറം
ഹരിതമാം കുന്നിൽ
എൻ നാഥനെ കുരിശതിൽ
തൂക്കിയെൻ രക്ഷക്കായ്!

Verse 2

ഹാ തൻ സ്നേഹം മഹത്തരം
നാമും സ്നേഹിക്കേണം.
വീണ്ടെടുപ്പിൻ രക്തത്തിന്നായ്
തൻ വേല തികയ്കാം.

Verse 3

അവർണ്ണനീയം ചൊല്ലുവാൻ
താൻ ഏറ്റ വേദന!
എൻ പേർക്കായ് എല്ലാം സഹിച്ചു
മരണത്തോളം താൻ!

Verse 4

എൻ പാപ മോചനം നേടാൻ,
താൻ ക്രൂശിൽ മരിച്ചു.
നാം സ്വർഗ്ഗലോകം പൂകിടാൻ,
താൻ ചിന്തി തൻ രക്തം.

Verse 5

പാപത്തിൻ പരിഹാരമായ്
മറ്റൊന്നും പോരാഞ്ഞു,
താൻ മാത്രം ശക്തൻ പ്രാപ്തൻ താൻ
വിണ്‍ വാതിൽ തുറപ്പാൻ.

Public domain — free for any use, anywhere, forever.