← All songs

ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ

Words and music by മേരി എ. ലത്ബറി · tr. വോല്‍ബ്രീറ്റ് നാഗല്‍ · 1877

Key of D · 72 BPM · 4/4 · Communion,Provision · യോഹന്നാന്‍ 6:35

Verse 1

ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ
ജീവന്റെ വചനം നല്‍കേണമേ
ആശ്രിതര്‍ മദ്ധ്യത്തില്‍ പാര്‍ക്കുന്നോനേ
ദാസരെ സത്യത്തില്‍ നടത്തുകേ

Verse 2

പണ്ടോരഞ്ചപ്പവും, മീന്‍ രണ്ടു മീന്‍
കണ്ടപ്പോള്‍ വാഴ്ത്തി വര്‍ദ്ധിപ്പിച്ചോനേ
ഇങ്ങുള്ള പ്രാപ്തിയും അത്യല്പമേ
അങ്ങേ തൃക്കയ്യാല്‍ എല്ലാം വാഴ്ത്തുകെ

Verse 3

ജീവനില്ലാത്തവര്‍ ജീവിക്കുവാന്‍
ദൈവത്തിന്‍ ഭക്തര്‍ ശക്തര്‍ ആയീടാന്‍
ഏകുക യേശുവേ നിന്‍ വാക്കിനാല്‍
ഏകുക കൃപയെ നിന്‍ ആത്മാവാല്‍

Verse 4

ദൈവരഹസ്യങ്ങള്‍ മിന്നീടുവാന്‍
ഏവനും നന്ദിയോടെ വന്ദിപ്പാന്‍
മൂടലും മങ്ങലും മാറ്റീടുകെ
ദൂതുകള്‍ വെളിച്ചമാക്കീടുകേ

Verse 5

സത്യത്തിന്‍ സ്വാതന്ത്ര്യം വിശുദ്ധിയും
നിത്യമാം ഐശ്വര്യം സുബുദ്ധിയും
സല്‍ഗുണം ഒക്കെയും നല്കീടുകെ
സത്യത്തിന്‍ പാലകനാം യേശുവേ!

Verse 6

നിന്‍ സന്നിധാനത്തില്‍ ആശ്വാസങ്ങള്‍
നിന്‍ തിരുനാമത്തിന്‍ സുഗന്ധങ്ങള്‍
വ്യാപിച്ചു വീശട്ടെ നിന്‍ ആലയെ
വാഴുക മഹത്വത്തിന്‍ രാജാവേ

Public domain — free for any use, anywhere, forever.