← All songs

രക്ഷിതാവെ കാൺക നീ

Words and music by ജെയിംസ് മോട്ഗോമറി · tr. സൈമണ്‍ സഖറിയ · 2017

Key of Em · 66 BPM · 4/4 · Easter,Lament · മത്തായി 26:36

Verse 1

രക്ഷിതാവെ കാൺക നീ, ഗെത്-സമനെ തോട്ടത്തിൽ,
അന്ധകാരെ കേഴുന്നു, ശത്രുവെ തകർത്തിടാൻ,
പോകല്ലേ കടന്നു നീ, പോയ് പഠിക്ക പ്രാർത്ഥിപ്പാൻ.

Verse 2

രക്ഷിതാവെ കാൺക നീ, പീഡകൾ താൻ ഏൽക്കുന്നു,
കയ്പു കാ-ടി, കുടിപ്പോൻ, മുൾകിരീടം ധരിപ്പോൻ,
പോകല്ലേ നീ അന്ധനായ്, പോയ് ചുമക്ക ക്രൂശിനെ.

Verse 3

രക്ഷിതാവെ കാൺക നീ, ഗാഗുൽദാ മലയതിൽ ,
ദൈവത്തിൻ അത്യത്ഭുതം, വാഗ്‌ദത്തത്തിൻ സംപൂർത്തി ,
"നിവർത്തി-യായ്!" ചൊല്ലി താൻ , പോയ് പഠിക്ക മരിപ്പാൻ.

Verse 4

ഓടിചെൽക കാണ്മാനായ്, രക്ഷിതാവിൻ കല്ലറ,
ശൂന്യം, ശാന്തം, മ്ലാനത, ആരെടുത്തു നാഥനെ?
ഉയിർത്ത എൻ രക്ഷകാ, ഉയിർപ്പാൻ പഠിപ്പിക്ക.

Public domain — free for any use, anywhere, forever.