← All songs

വേലക്കു വേലക്കു

Words and music by ഫേനി ക്രോസ്ബി · tr. വോല്‍ബ്രീറ്റ് നാഗല്‍ · 1869

Key of · BPM · 4/4 · · 2 തിമോഥെയോസ്‌ 2:15

Verse 1

വേലക്കു, വേലക്കു, ദൈവദാസന്മാർ നാം
ക്രിസ്തൻ കാണിച്ച പാത നാം പിൻ ചെല്ലണം
ഇങ്ങുവാഴുവാൻ അല്ല ശുശ്രൂഷ ചെയ് വാൻ
ഇഹത്തിൽ പിറന്ന സ്വർഗ്ഗരാജാവു താൻ

Chorus

പല്ലവി

Verse 2

വേലക്കു, വേലക്കു, ചുറ്റും നോക്കുക നാം
എങ്ങും വാഴും അസത്യത്തെ പോക്കുക നാം
സർവ്വ സൃഷ്ടിയും യേശുവെ കാണും വരെ
ഉയർത്തീടുക നാം സത്യമാം കൊടിയെ

Verse 3

വേലക്കു, വേലക്കു, ദൈവദ്രോഹങ്ങളും
വ്യാജമാർഗ്ഗങ്ങൾ നാശത്തിൻ മോഹങ്ങളും
ദൈവഭൂമിയിൽ വർദ്ധിക്കുമീ സമയേ
സ്വസ്തത യോഗ്യമോ ക്രിസ്തൻ ദാസന്മാരേ?

Verse 4

വേലക്കു, വേലക്കു, ഇന്നു രക്ഷയിൻ നാൾ
എങ്കിലും നിത്യവും പാപശിക്ഷകളാൽ
ആയിരം ആയിരം നശിച്ചീടുന്നിതാ
രക്ഷിപ്പാൻ രക്ഷിപ്പാൻ എൻ സഹോദരാ വാ!

Verse 5

വേലക്കു വേലക്കു ഓരോകഷ്ടങ്ങളും
പരിഹാസങ്ങൾ ഹിംസകൾ കഷ്ടങ്ങളും
സഹിച്ചും വഹിച്ചും കൊണ്ടദ്ധ്വാനിക്ക നാം
എന്നാൽ നാം ക്രിസ്തുവിൻ സത്യസേവകരാം

Verse 6

വേലക്കു, വേലക്കു, പിന്നെ സ്വസ്ഥതയും
കർത്തൻ ദാസരാം നാം നിത്യം അസ്വദിക്കും
എൻ സന്തോഷത്തിലേക്കു പ്രവേശിക്കുക
എന്നു താൻ അരുളിച്ചെയ്യും ഹല്ലേലൂയ്യാ.

Public domain — free for any use, anywhere, forever.