എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍
Words and music by ഐസക്ക് വാട്സ് · tr. വോല്‍ബ്രീറ്റ് നാഗല്‍ · 1721
Key of C · 84 BPM · 4/4 · Mission,Trust · 1 കൊരിന്ത്യര്‍ 16:13
Verse 1
എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍
തന്‍ ദിവ്യ വിളി കേട്ടു ഞാന്‍ ദൈവാത്മശക്തിയാല്‍
Chorus
പല്ലവി
Verse 2
തന്‍ ക്രൂശു ചുമന്നീടുവാന്‍ ഇല്ലൊരു ലജ്ജയും
എന്‍ പേര്‍ക്കു കഷ്ടപ്പെട്ടു താന്‍ എന്നെന്നും ഓര്‍ത്തിടും
Verse 3
പിശാചിനോട് ലോകവും ചേര്‍ന്നീടും വഞ്ചിപ്പാന്‍
വേണ്ടാ നിന്‍ ചപ്പും കുപ്പയും എന്നുരച്ചീടും ഞാന്‍
Verse 4
ഓര്‍ മുള്‍ക്കിരീടം ആല്ലയോ എന്‍ നാഥന്‍ ലക്ഷണം?
തന്‍ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംഭരം?
Verse 5
ഞാന്‍ കണ്ടു വലിയ സൈന്യമായ് വിശ്വാസ വീരരെ
പിന്‍ ചെല്ലും ഞാനും നിശ്ചയം ഈ ദൈവ ധീരരെ
Verse 6
കുഞ്ഞാട്ടിന്‍ തിരു രക്തത്താല്‍ എനിക്കും ജയിക്കാം
തന്‍ സര്‍വ്വായുധവര്ഗ്ഗത്താല്‍ എല്ലാം സമാപിക്കാം
Verse 7
വല്ലൊരു മുറിവേല്‍ക്കുകില്‍ നശിക്കയില്ല ഞാന്‍
തന്‍ ശത്രുവിന്റെ കൈകളില്‍ ഏല്പിക്കയില്ല താന്‍
Verse 8
എന്‍ ജീവനെയും വയ്ക്കുവാന്‍ എന്‍ നാഥന്‍ കല്‍പ്പിക്കില്‍
സന്തോഷത്തോടോരുങ്ങും ഞാന്‍ തന്‍ ക്രൂശിന്‍ ശക്തിയാല്‍
Verse 9
വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവേ
വിശ്വസ്തനായി കാക്കുക നല്‍ അന്ത്യത്തോളമേ.
Public domain — free for any use, anywhere, forever.