എൻ ദീപമേ
Words and music by ജോൺ എച്ച്. ന്യൂമേൻ · 1833
Key of G · 66 BPM · 4/4 · Trust,Comfort · സങ്കീർത്തനങ്ങൾ 119:105
Verse 1
എൻ ദീപമേ! ഈ അന്ധകാരത്തിൽ നടത്തെന്നെ.
ഏരുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെ!
കാക്കുകെൻ പാദം, ചോദിക്കുന്നില്ലേ;
ദൂരെ കാണ്മാൻ. ഒരടി പോരുമേ.
Verse 2
നടത്തെന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേ!
കണ്ട വഴി ഞാൻ നടന്നേ! ഇന്നോ, നടത്തെന്നെ.
മോടി ഞാൻ തേടി ശങ്ക കൂടാതെ-
ഡംഭിയായേൻ, ഓർക്കല്ലേ മുൻ കാലം.
Verse 3
ഇന്നയോളം പാലിച്ച ദൈവമേ രാ പോവോളം,
കാടും, മേടും, വൻ കടൽ, ഇവയിൽ നടത്തെന്നെ.
ഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി,
വീണ്ടും കാണും, ഞാൻ ആ പ്രഭാതത്തിൽ!
Verse 4
അന്ത്യത്തോളം ഈ ലോക പാതയിൽ പാലിക്കുകേ
ശിശു സമം വിശ്വാസം പകർന്നു നിന്നിൽ ചേർക്ക
ലൌകീക പോരിൽ നിന്നും വിശ്രാമം
ഏകി എന്മേൽ നിത്യ ജീവൻ നൽക
Public domain — free for any use, anywhere, forever.