നിന്നിഷ്ടം ദേവാ ആയീടട്ടെ
Words and music by എഡിലെയ്ഡ് എ. പൊള്ളാർഡ് · tr. വോല്‍ബ്രീറ്റ് നാഗല്‍ · 1907
Key of Eb · 72 BPM · 4/4 · Confession,Trust · യെശയ്യാവു 64:8
Verse 1
നിന്നിഷ്ടം ദേവാ ആയീടട്ടെ
ഞാനോ മൺപാത്രം നിൻ കരത്തിൽ
നിൻ പാദത്തിൽ ഞാൻ താണിരിക്കും
നിന്നിഷ്ടം പോൽ നീ മാറ്റുകെന്നെ
Verse 2
നിന്നിഷ്ടം പോലെ ആകേണമേ
നിൻ സന്നിധൗ ഞാൻ താണിരിക്കും
നിൻ വചനമാം തണ്ണീരിനാൽ
എന്നെ കഴുകി ശുദ്ധിചെയക
Verse 3
നിന്നിഷ്ടം പോലെ ആകേണമേ
എന്നുള്ളം നോവും വേളയിലും
നിൻ കരം തൊട്ടു താലോലിക്കെൻ
കർത്താവേ ഞാനും ശുദ്ധനാവാൻ
Verse 4
നിന്നിഷ്ടം പോലെ ആകേണമേ
എന്നിഷ്ടരെന്നെ തള്ളിയാലും
ഞാൻ കൈവിടില്ല എന്നു ചൊന്ന
നാഥാ നിൻ വാക്കെന്താശ്വാസമേ
Public domain — free for any use, anywhere, forever.