← All songs

സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം

Words and music by ഡാനിയേൽ സി. റോബർട്ട്സ് · tr. സൈമണ്‍ സഖറിയ · 2016

Key of Eb · 88 BPM · 4/4 · Trust,Provision · 2 ദിനവൃത്താന്തം 20:6

Verse 1

സർവ്വ ശക്തൻ പിതാക്കൾ തൻ ദൈവം
പിതാക്കളെ വഴി നടത്തിയോൻ
താരങ്ങളാൽ മാർഗ്ഗം തെളിച്ചവൻ
സ്തോത്രം പാടി തൻ മുമ്പിൽ വണങ്ങാം

Verse 2

തൻ ദിവ്യ സ്നേഹം വഴി നടത്തി
സ്വാതന്ത്ര്യം നൽ-കി ഈ ഭൂലോകത്തിൽ
ആശ്രയവും നടത്തിപ്പും നീയേ
നിൻ വാക്കത്രെ ഞങ്ങൾ തൻ ആശ്രയം

Verse 3

പോരിൻ വിളി യുദ്ധകാലാപങ്ങൾ!
നിൻ കരമെ-ന്നും ഞങ്ങൾക്കഭയം
നിൻ സത്യ വ-ഴി ഞങ്ങളുള്ളത്തിൽ
ശാന്തി, സ്നേ-ഹം, സന്തോഷം നൽകട്ടെ

Verse 4

അദ്ധ്വാനിപ്പോ-ർക്കു വിശ്രാമം നൽക!
രാത്രി പോക്കി പ്രകാശം അരുൾക!
സ്നേഹം, കൃപ, ഉള്ളത്തിൽ നിറയ്‌ക്ക,
സ്തോത്രം സ്തുതി നിനക്കു മാത്രമേ!

Public domain — free for any use, anywhere, forever.