← All songs

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു

Words and music by പി. വി. തൊമ്മി · 1881

Key of · BPM · 4/4 · · എബ്രായര്‍ 10:22

Verse 1

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവേ സ്തുതിക്കും

Chorus

പല്ലവി

Verse 2

ലോകത്തിൽ ഞാനോ ഹീനനത്രെ- ശോകമെപ്പോഴും ഉണ്ടെനിക്കു
മേഘത്തിലേശു വന്നീടുമ്പോൾ എന്നെ അൻപോടു ചേർത്തിടുമേ.

Verse 3

ദൈവത്തിൻ രാജ്യമുണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്
വിശുദ്ധർ കൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും.

Verse 4

കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണവിശേഷമായുദിക്കും
ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വെച്ചീടുന്നാസദസ്സിൽ.

Verse 5

വെൺനിലയങ്കികൾ ധരിച്ച് പൊൻ കുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനന്നുമാനന്ദിച്ചു-.

Verse 6

ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
മഹത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ.

Public domain — free for any use, anywhere, forever.