← All songs

ശോധന ചെയ്ക എന്നുള്ളം ദേവാ

Words and music by ജെ. എഡ്വിൻ ഓർ · tr. സൈമണ്‍ സഖറിയ · 2018

Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 139:23

Verse 1

ശോ-ധന ചെയ്ക എന്നുള്ളം ദേവാ
എൻ നിനവെ-ല്ലാം നോക്കെൻ രക്ഷകാ
ദോ-ഷവഴി-കൾ ബോദ്ധ്യമാക്കെന്നിൽ
ശു-ദ്ധി ചെയ്തെന്നെ മോചി-പ്പിക്കുക

Verse 2

എൻ രക്ഷക്കാ-യി നിന്നെ വാഴ്ത്തുന്നു.
നിൻ വാഗ്ദത്തം പോൽ ശുദ്ധനായ്‌ കാക്ക
അ-ഗ്നിയാൽ എ-ന്നും എന്നെ നിറക്ക
ല-ജ്ജിക്കാതെ നിൻ സാക്ഷിയാകുവാൻ

Verse 3

എൻ ജീവനെ നിൻ സ്വന്തമാക്കുക
എൻ ഹൃദയ-ത്തിൽ സ്നേഹം നിറക്ക
എൻ ആശ, ഇച്ഛ അഹന്തയെല്ലാം
നിൻ കാൽക്കൽ ഇന്നു സമർപ്പി-ക്കുന്നു.

Verse 4

ശുദ്ധാത്മാവേ ത-ന്നരുൾ ഉണർവ്വേ
ഉ-ള്ളങ്ങളെ നീ ഉണർത്തെണമേ
നിൻ വചനം പോൽ ആത്മാവെ നൽക
കേഴുന്നെങ്ങൾ അനുഗ്ര-ഹിക്കിപ്പോൾ

Public domain — free for any use, anywhere, forever.