← All songs

ആർദ്രതയേറുന്ന നല്ലിടയാ

Words and music by സോഫിയ റ്റി. ഗ്രിസ്സ് വേൾഡ് · tr. സൈമണ്‍ സഖറിയ · 2015

Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 73:24

Verse 1

ആർദ്രതയേറുന്ന നല്ലിടയാ,
മെച്ചമാം മേച്ചിലിൽ മേയ്ക്കുന്നോനെ
രാപകൽ തോറുമേ കാക്കുന്നോനേ
നിന്നെ വിട്ടോടില്ല ഞാൻ!

Chorus

പല്ലവി

Verse 2

വാനിൽ കാർമേഘങ്ങൾ മൂടിയാലും
ശീതകൊടുംങ്കാറ്റു വീശിയാലും
മൃത്യുവിൻ യോർദ്ദാനെ നേരിട്ടാലും
നിന്നെ വിട്ടോടില്ല ഞാൻ!

Verse 3

ക്ഷീണനാമെന്നെ നീ ശക്തനാക്ക
താഴ്മയിൽ സൂക്ഷിക്ക അന്ത്യത്തോളം
കൂടണഞ്ഞീടുമ്പോൾ ആർത്തീടുമേ
നിന്നെ വിട്ടോടില്ല ഞാൻ!

Public domain — free for any use, anywhere, forever.