മർത്യ ദേഹം പൂണ്ടവരെല്ലാം
Words and music by ജിറാർഡ് മോൾട്ടയർ · tr. സൈമണ്‍ സഖറിയ · 2013
Key of F · 120 BPM · 4/4 · Angels,Blood,Bread · ഹബക്കൂക്‍ 2:20
Verse 1
മർത്യ ദേഹം പൂണ്ടവരെല്ലാം
മൌനം പാലിക്കാം ഭയത്താൽ
ലൌകീക ചിന്തകൾ വെടിഞ്ഞു
അനുഗ്രഹം പ്രാപിച്ചീടാം
ക്രിസ്തു ഭൂമിയിൽ വരു-ന്നൂ
പൂർണ്ണഭക്തിയാൽ വണങ്ങാം
Verse 2
മേരിയിൽ പിറന്നൊരു രാജൻ
ഭൂമിക്കും മുൻ ഉത്ഭവിച്ചോൻ
രക്തം ജഡം രൂപമെടുത്തു
മാനുഷനായ് തീർന്ന ദൈവം
സ്വർഗ്ഗ അപ്പമായ് താൻ നൽ-കി
വിശ്വസിച്ചോർക്കായ് സ്വയത്തെ
Verse 3
സ്വർഗ്ഗ ദൂതർ ആസകലവും
എതിരേറ്റു വന്നീടുന്നു
കാത്തിരിപ്പിൻ കാലം കഴിഞ്ഞു
വെളിച്ചം ഇറങ്ങി വന്നു.
പാതാളത്തിൻ ശക്തി മാ-ഞ്ഞു
അന്ധകാരം പോയ് മറഞ്ഞു.
Verse 4
ആറു ചിറകുള്ളോരു സാരാഫ്
ഉറക്കമില്ലാ ചെറൂബിം
മുഖം മറയ്ക്കുന്നു തൻ മുൻപിൽ
ആർപ്പിടുന്നു നിർത്തീടാതെ
"അത്യുന്നതനു ഹല്ലേ-ലൂയ്യാ
ഹല്ലേലൂയ്യാ ഹാ-ലേലൂയാ".
Public domain — free for any use, anywhere, forever.