← All songs

നിത്യനാം അരൂപി, ജ്ഞാനിയാം ദൈവം

Words and music by വോള്‍ട്ടെര്‍ സി. സ്മിത്ത് · tr. സൈമണ്‍ സഖറിയ · 2011

Key of G · 108 BPM · 3/4 · Adoration,Praise · തിമോഥെയോസ് 1:17

Verse 1

നിത്യനാം അരൂപി, ജ്ഞാനിയാം ദൈവം
നേത്രങ്ങള്‍ക്കദൃശ്യന്‍, ശോഭ നിറഞ്ഞോന്‍
അനാദി കാലമായ്‌ വാഴ്ത്തപ്പെടുന്നോന്‍
ജയാളിയാം ശക്തന്‍ തന്‍ നാമം വാഴ്ത്താം

Verse 2

സ്വസ്ഥത ഇല്ലാത്തോന്‍ തത്ര പ്പെടാത്തോന്‍
മിച്ചം വരുത്താത്തോന്‍ തൃപ്തി തരുന്നോന്‍
ഉന്നത പര്‍വതം പോല്‍ ന്യായം ഉള്ളോന്‍
നന്മയും സ്നേഹവും വര്‍ഷിപ്പിക്കുന്നോന്‍

Verse 3

ജീവ ജന്തുക്കള്‍ക്കു ജീവന്‍ പര്‍ന്നോന്‍
മാനുഷ്യര്‍ക്കെല്ലാര്‍ക്കും തന്‍ ശ്വാസം തന്നോന്‍
വൃക്ഷത്തിന്‍ പൂ പോലെ നാം പൂത്തു നില്‍ക്കാം
നാം കൊഴിഞ്ഞെന്നാലും താന്‍ നില നിക്കും.

Verse 4

മഹത്വ പിതാവാം ശോഭയിന്‍ രാജന്‍
തന്‍ ദൂതര്‍ വാഴ്ത്തുന്നു, ചുറ്റും കൂടുന്നു,
ഏറ്റം കൃപാ ധനം താന്‍ ചൊരിയുന്നു
ഹൃത്തിന്‍ കറ നീക്കി മാലകറ്റുന്നു.

Verse 5

നിന്‍ മഹത്വം കാണ്മാന്‍ നന്ദി കരേറ്റാന്‍
തേജസ്സില്‍ മുങ്ങിയ നിന്‍ മുഖം കാണാന്‍
ക്രിസ്തുവില്‍ ദര്‍ശിക്കും ദൈവമഹത്വം
ആവസിച്ച്ചീടുവാന്‍ ആശീര്‍വദിക്ക

Public domain — free for any use, anywhere, forever.