ദൈവമേ നിൻ അറിവാലെ
Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867
Key of · BPM · 4/4 · · ഇയ്യോബ് 12:13
Verse 1
ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ
ജീവനാം നിൻ കൃപയാലെ- ആത്മ-കണ്‍ തുറക്കുകേ
Chorus
പല്ലവി
Verse 2
ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കീടുവാൻ
കരുതേണം നിൻ പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാൻ
Verse 3
തേടിയൊരു ശലമോനും ഈ നിക്ഷേപം ദർശ്ശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ
Verse 4
ദൈവ ഭക്തർക്കടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻ ദാനം സത്യത്തിൻ പ്രകാശനം
Verse 5
നടക്കുമ്പോൾ ഇടറാതെ ജ്ഞാനം, കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നീടും
Verse 6
മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിൻ മോഹം നീങ്ങുമെ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനിൽക്കും എന്നുമേ
Verse 7
ദൈവമേ നിൻ വെളിപ്പാടിൻ ആത്മാവിങ്ങു നൽകുകെ
നിൻപ്രകശം അവകാശം ആക്കുവാൻ തന്നരുൾക.
Public domain — free for any use, anywhere, forever.