← All songs

സ്വർഗ്ഗസൗധങ്ങൾക്കെൻ

Words and music by ഐസക്ക് വാട്ട്സ് · 1707

Key of C · 80 BPM · 4/4 · Hope,Assurance · യെശയ്യാവ്‌ 25:8

Verse 1

സ്വർഗ്ഗസൗധങ്ങൾക്കെൻ ദായം*
വ്യക്തമാകുമ്പോൾ ഞാൻ
ഭീതി പോക്കിത്തുടയ്ക്കുന്നേൻ
രോദനക്കണ്ണുനീർ.

Verse 2

ലോകമെന്നോടെതിർത്തു നാ-
രകീയാസ്ത്രമെയ്താൽ
സാത്താൻ കോപം പുച്ഛിച്ചു ഞാൻ
എതിർക്കും ലോകത്തെ

Verse 3

ആധി പ്രളയം വരട്ടെ
ചിന്താകുലം കൂടെ
എൻ വീടെൻ ദൈവമെൻ സ്വർഗ്ഗം
എനിക്കിവ മതി.

Verse 4

വിണ്ണിൻ സ്വസ്ഥാബ്ധിയിലെന്റെ
ക്ഷീണാത്മാ മുഴുകും,
ശാന്തി തിങ്ങും, ഹൃത്തിൽ പിന്നെ
ചിന്താകുലം വരാ.

Verse 5

*ദായം = അവകാശം

Public domain — free for any use, anywhere, forever.