← All songs

ഹാലേലൂയ്യ പാടിടുവിൻ

Words and music by വില്ല്യം സി. ടിക്സ് · tr. സൈമണ്‍ സഖറിയ · 2014

Key of F · 130 BPM · 3/4 · Atonement,Blood,Bread · യെശ്ശയാവ്വ് 66:1

Verse 1

ഹാലേലൂയ്യ പാടിടുവിൻ വാഴും യേശു രാജനു!
ജയം തന്റെ മാത്രമല്ലോ ഹാലേലൂയ്യ പാടീടാം.
സീയോൻ ഗാനം കേൾക്കുന്നില്ലേ ആർത്തിരമ്പും ആഴി പോൽ;
വീണ്ടെടുത്തു യേശു ഇ-ന്നു തൻ ജനത്തെ രക്തത്താൽ.

Verse 2

അ-നാ-ഥ-രായ് താൻ വിടില്ല, ദുഖം പോയ്‌ ഹാലേലൂയ്യ!
യേശു എന്റെ കൂടെ ഉണ്ട്, ഉ-റപ്പായ്, ഹാലേലൂയ്യ!
നാല്പതു നാൾ മേഘം മൂടി തന്നെ മ-റച്ചെന്നാലും,
തന്റെ വാക്കു മാറീടുമോ "കൂടെയുണ്ട് ഞാനെന്നും!"

Verse 3

വാന-ജീവ അപ്പം യേശു, നംമ്പിടാം ഹാലേലൂയ്യ!
പാപി-കൾക്കു ദി-നം തോറും ആശ്രയം ഹാലേലൂയ്യ!
പാപികൾക്കു മദ്ധ്യസ്ഥ-നേ യാചിക്ക എൻ മോചനം,
പ-ള-ങ്കു കട-ലിൻ തീ-രെ ശുദ്ധർ പാടും നിൻ സ്തുതി.

Verse 4

നിത്യനായ ലോക നാഥാ സ്വന്തം നീ ഹാലേലൂയ്യ!
ഭൂമി നിന്റെ പാദപീഠം, സ്വർഗ്ഗം നിൻ സിംഹാസനം.
ഞ-ങ്ങൾ-ക്കായ് മദ്ധ്യ-സ്ഥം ചെയ്യും നൽ മഹാ പുരോഹിതാ,
ഭൂ-മി-യിൽ നീ നിൻ ശരീരം അർപ്പിച്ചേൻ നൽ യാഗമായ്.

Public domain — free for any use, anywhere, forever.