← All songs

മാടി വിളിക്കുന്നു വാനില്‍ വരൂ

Words and music by ചാള്‍സ് സി. ലൂതര്‍ · tr. സൈമണ്‍ സഖറിയ · 2012

Key of · BPM · 4/4 · · വെളിപ്പാട് 22:17

Verse 1

മാടി വിളിക്കുന്നു വാനില്‍ വരൂ,
മിന്നും വദനങ്ങള്‍ വാന രാജ്യേ
സ്വര്‍ഗ്ഗ ഭവനത്തില്‍ നിന്നുംനോക്കി
ഭംഗിയേറും കൈകള്‍ വിളിയ്ക്കുന്നു.

Chorus

പല്ലവി

Verse 2

സ്നേഹമേറും മാതാ-വിന്‍ കരങ്ങള്‍
ത്യാഗപൂര്‍ണ്ണമായ ജീവിതവും
നിന്‍ പിതാവിന്നുടെ വാത്സല്ല്യവും
മാടിവിളിക്കുന്നു ഉന്നതത്തില്‍

Verse 3

മാടി വിളിക്കുന്നു കുഞ്ഞുകൈകള്‍!
കൊഞ്ചി വിളിക്കുന്നു "അമ്മേ വരൂ",
വീട്ടിന്‍ പ്രകാശമാം കുഞ്ഞുമുഖം
ഏറെ നാള്‍ മുന്‍പേ പൊലിഞ്ഞു പോയോ!

Verse 4

കാന്തനോ കാന്തയോ വിളിക്കുന്നു.
ജീവിച്ചിരിപ്പോരെ വിളിക്കുന്നു
സോദരാ - സോദരീ - കൂട്ടുകാരെ
സ്വര്‍ഗ്ഗ ത്തിലെക്കിന്നു വിളിക്കുന്നു.

Verse 5

ശുദ്ധരിന്‍ സംഘമോ വാനില്‍ നിന്നും
ആലപിച്ചീടുന്നു സ്വാഗതമേ
ആണിപഴുതുള്ള യേശുനാഥന്‍
സ്നേഹകരം നീട്ടി വിളിക്കുന്നു.

Public domain — free for any use, anywhere, forever.