എന്നും ഉണരേണം
Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867
Key of · BPM · 4/4 · · മത്തായി 25:13
Verse 1
എന്നും ഉണരേണം ക്രിസ്ത്യൻ ഭക്തനെ
നിത്യം ധരിക്കേണം കർത്തൻ ശക്തിയെ
മനസ്സിങ്കൽ ഭാരം-ക്ഷീണം മയക്കം
വ്യാപിച്ചിടും നേരം-ദുഷ്ടൻ തക്കമാം
Chorus
പല്ലവി
Verse 2
സാത്താൻ സിംഹം പോലെ വന്നു ഗർജ്ജിക്കും
ലോകയിമ്പമോടു നിന്നോടണയും
ദൈവദൂതൻ വേഷം അതും ധരിപ്പാൻ
ലജ്ജയില്ലശേഷം നിന്നെ വഞ്ചിപ്പാൻ
Verse 3
എന്നും ഉണരണം നല്ല ദാസനായ്
നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞക്കായ്
തിരുമുമ്പിൽ നിന്നും പ്രാർത്ഥിച്ചിടുവാൻ
തിരുഹിതം ഗ്രഹിച്ചുട-നനുസരിപ്പാൻ
Verse 4
എന്നും ഉണരണം ലോകേ അന്യനായി
അര കെട്ടീടെണം സ്വർഗ്ഗയാത്രയ്ക്കായ്
വചനത്തിൻ ദീപം ജ്വലിച്ചിടട്ടെ
രക്ഷയിൻ സംഗീതം ധ്വനിച്ചിടട്ടെ
Verse 5
എന്നും ഉണരണം രാത്രി വേഗത്തിൽ
അവസാനിച്ചീടും ക്രിസ്ത്യൻ വരവിൽ
ഉഷസ്സു നിൻ കൺകൾ കാണുന്നില്ലയോ?
നിൽപ്പാൻ കർത്തൻ മുമ്പിൽ നീ ഒരുങ്ങിയോ?
Public domain — free for any use, anywhere, forever.