← All songs

താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍

Words and music by വില്യം ഒ. കുഷിംഗ് · tr. സൈമണ്‍ സഖറിയ · 2011

Key of · BPM · 4/4 · · മലാഖി 3:17

Verse 1

താന്‍ വരുമ്പോള്‍ താന്‍ വരുമ്പോള്‍
ചേര്‍ത്തീടും തന്‍ ചാരെ
മുത്തുകളായ്‌ രത്നങ്ങളായ്
തീര്‍ത്തീടും സ്വന്തം

Chorus

നാഥന്‍ തന്റെ ശോ-ഭ-യാല്‍
താരംപോല്‍ മി-ന്നീ-ടു-മേ
തന്‍ കിരീട-ര-ത്ന-മായ്
തേജസ്സാല്‍ മിന്നും

Verse 2

നാഥന്‍ ചേര്‍ക്കും നാഥന്‍ ചേര്‍ക്കും
രത്നങ്ങള്‍ തന്‍ ചാരെ
ശുദ്ധിയുള്ള ശോഭയുള്ള
മുത്തെല്ലാം സ്വന്തം

Verse 3

പൈതങ്ങളും കുഞ്ഞുങ്ങളും
സ്നേഹിക്കില്‍ നാഥനെ
മുത്തുകളായ്‌ രത്നങ്ങളായ്
താന്‍ ചേര്‍ക്കും സ്വന്തം

Public domain — free for any use, anywhere, forever.