ആരാണീ പൈതലീ നിദ്രയില്‍
Words and music by വില്യം സി. ഡിക്സ് · tr. സൈമണ്‍ സഖറിയ · 2011
Key of Em · 84 BPM · 3/4 · Christmas,Adoration · ലൂക്കോസ് 2:7
Verse 1
ആരാണീ പൈതലീ നിദ്രയില്‍-
മേരി തന്റെ മാറിലായ് സ്വൈരം?
താരാട്ട് പാടുവാന്‍ ദൂതരും,
ഇടയര്‍ കാവല്‍ നിന്നു ചുറ്റും!
ഈ- പൈതലോ ക്രിസ്തുവാം
ദൂതര്‍ വാഴ്ത്തി പാടിടും രാ-ജന്‍
ഈ- പൈതലെ കുമ്പിടാം
ഇടയന്മാരോ കുമ്പിടും രാ-ജന്‍
Verse 2
ശിശു-വാം യേശു ഈ ഗോശാലെ
വെറും കാലി മേവിടും കൂട്ടില്‍
ആശുദ്ധന്മാരും ശുദ്ധരും
ഇതാ നി-ശ്ശബ്ദരായി മേവൂ
ഓ! ആണിയില്‍ തൂങ്ങവേ
അവന്‍ ക്രൂശില്‍ പ്രാണനെ നല്‍-കി
കാണ്‍! മേരിതന്‍ സൂനുവെ
വചനമതോ മാനുഷനായി
Verse 3
തന്‍ മുന്നില്‍ കാഴ്ചകള്‍ അര്‍പ്പിക്കാം
അവന്‍ മുന്നില്‍ വീണു വണങ്ങിടാം
രാജാധിരാജന്‍ തന്‍ രക്ഷയെ
നമ്മള്‍ സ്വീകരിച്ചിന്നു വണങ്ങാം
ഈ- നാഥന് പാടുവിന്‍
ഒരു കന്യാ താരാട്ടിനൊപ്പം
ഈ- ക്രിസ്തു ഭൂ-ജാതനായ്
മേരി തന്നുടെ സൂനുവാം പൈതല്‍.
Public domain — free for any use, anywhere, forever.