← All songs

ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ!

Words and music by റവ. കെ. പി. ഫിലിപ്പ് · 1916

Key of · BPM · 4/4 · · യോഹന്നാന്‍ 3:16

Verse 1

അബ്ബാ! താതാ! എന്നു ഞങ്ങള്‍
വിളിച്ചീടുവാന്‍ (2)
അംബരവാസിയാം ദൈവം (2)
പുത്രത്വം തന്നു-

Chorus

പല്ലവി

Verse 2

ജീവാഹാര പാനീയമാം
പ്രാണനായകന്‍ (2)
ജീവനറ്റ പാപികള്‍ക്കു(2)
ജീവനെ തന്നു-

Verse 3

നല്ലിടയനാകുന്നെന്നു
വല്ലഭന്‍ ചൊല്ലി(2)
ചെല്ലും ആടുകള്‍ തന്‍ പിമ്പേ (2)
അല്ലല്‍ നീങ്ങിടാന്‍-

Verse 4

സത്യ മുന്തിരി വള്ളിയാം
പുത്രനാം ദൈവം(2)
ചെത്തി ശുദ്ധമാക്കും ഫലം (2)
അധികം കായ്പാന്‍-

Verse 5

ആത്മാവാല്‍ ദൈവത്തിന്‍ സ്നേഹം
പകര്‍ന്നു നമ്മില്‍ (2)
നമ്മെ താന്‍ സ്നേഹിച്ച പോലെ (2)
നമ്മള്‍ സ്നേഹിപ്പാന്‍-

Public domain — free for any use, anywhere, forever.