← All songs

ശോഭിത പട്ടണം

Words and music by എമി ഡെക്ക് വാൾട്ടൻ · 1898

Key of · BPM · 4/4 · · വെളിപ്പാടു 21:27

Verse 1

ശോഭിത പട്ടണം പാപദോഷങ്ങൾക്കു
പ്രവേശമില്ല, പ്രവേശമില്ല യാതൊരശുദ്ധിക്കും

Verse 2

രക്ഷകനേ! വന്നേൻ കുഞ്ഞാടേ കെഞ്ചുന്നേ
കഴുകിയെന്നെ, കഴുകിയെന്നെ രക്ഷിച്ചു കാക്കണേ!

Verse 3

കർത്താ! നിൻ ശക്തിയാൽ ശുദ്ധിയിൽ കാത്തെന്നെ
നിൻ പ്രിയ പൈതൽ, നിൻ പ്രിയ പൈതൽ ആക്കണം നീയെന്നെ

Verse 4

വീണ്ടെടുപ്പോർക്കുള്ള അങ്കിയണിഞ്ഞു ഞാൻ
കുറ്റമറ്റോനായ്, കുറ്റമറ്റോനായ് സ്വർപ്പുരം ചേരും ഞാൻ.

Public domain — free for any use, anywhere, forever.