തെറ്റി ഞാൻ കാണാതെപോയൊരാടു
Words and music by റോബര്‍ട്ട് ലോറി ·
Key of · BPM · 4/4 · · ലൂക്കോസ് 15:4
Verse 1
തെറ്റി ഞാൻ കാണാതെ പോയൊരാടുപോലയ്യോ!
ചുറ്റി പാരം കാടാകെ നാഥനില്ലാതെ
വിട്ടു നിൻ വഴികൾ കല്പനകൾ എന്നിവ
പട്ടു എൻ ഹൃദയം ഘോരകൃത്യത്താൽ
Chorus
പല്ലവി
Verse 2
ദുഷ്ടരായ കള്ളർ കയ്യിൽ പെട്ടവനെപ്പോൽ
ദുഷ്ടരാകും പേയ്ഗണത്താൽ ചുറ്റപ്പെട്ടഹോ
കഷ്ടതയിൽ വീണുഴലും എഴയാമെന്നെ
തൃക്കരത്തിലേന്തി സ്വസ്തമാക്കുക-
Verse 3
നല്ലിടയനാകുമെന്റെ പൊന്നു കാന്താ നിൻ
വല്ലഭത്താലുള്ളലിഞ്ഞു തേടുക എന്നെ
ശക്തനാക്കുകാകമാനം ക്ഷീണനാമെന്നെ
കെട്ടുക എൻ പാപ മുറിവുകളെ-
Verse 4
എൻ ആത്മാവേ! ഉള്ളിൽ ഖേഃദിക്കുന്നതെന്തിന്നു
തന്റെ ജീവനേകിയോൻ താൻ നിന്നെ വിടുമോ
താൻ ചുമന്നു കൊണ്ടുപോകും സ്വർഗ്ഗസീയോനിൽ
തൻ വിളി കേട്ടു സന്നിധൗ ചെല്ലുകിൽ-
Public domain — free for any use, anywhere, forever.