← All songs

എന്നെ വീണ്ട രക്ഷകന്റെ സ്നേഹം ആര്‍ക്കുരയ്ക്കാം?

Words and music by വില്യം ഓഗ് ടെന്‍ ·

Key of · BPM · 4/4 · · സങ്കീര്‍ത്തനങ്ങള്‍ 96:2

Verse 1

എന്നെ വീണ്ട രക്ഷകന്റെ സ്നേഹം ആര്‍ക്കുരയ്ക്കാം?
രക്തം ഈശന്‍ ചൊരിഞ്ഞെന്റെ കടം വീട്ടിയെല്ലാം

Verse 2

പല്ലവി

Verse 3

പാടുമേ ജയഗീതം ആയുസ്സിന്‍ നാളെന്നും
യേശുവിന്‍ മഹാസ്നേഹം എന്നുടെ നിത്യാനന്ദം

Verse 4

നിത്യജീവന്‍ തന്നെന്നുള്ളില്‍ ഈശന്‍ സ്വഭാവവും
സ്വന്താത്മാവെ പകര്‍ന്നെന്നില്‍ നിറവാം സ്നേഹവും

Verse 5

താതന്‍ പുഞ്ചിരി തൂകുന്നു തന്‍ മകനാം എന്മേല്‍
അബ്ബാ പിതാവേ എന്നങ്ങു എന്‍ വിളി ഇനി മേല്‍

Verse 6

ലോകം കീഴ്മേല്‍ മറിഞ്ഞാലും എനിക്കില്ല ഭയം
തിര മറിഞ്ഞലച്ചാലും യേശു എന്‍ സങ്കേതം

Verse 7

സീയോന്‍ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവില്‍
കര്‍ത്തന്‍ സുഗന്ധം തൂകുന്നു വൈഷമ്യ വഴിയില്‍

Verse 8

യേശുവേ നിന്‍ തിരുനാമം ഹാ എത്ര മധുരം
ഭൂവില്‍ ഇല്ലതിന്നു തുല്യം ചെവിക്കിമ്പസ്വരം

Verse 9

ദൂത നാവാല്‍ പോലുമാകാ തന്‍ മഹാത്മ്യം ചൊല്ലാന്‍
ഇപ്പുഴുവോടുണ്ടോ ഇത്ര സ്നേഹം അത്ഭുതം താന്‍

Public domain — free for any use, anywhere, forever.