← All songs

കണ്‍കള്‍ തുറക്ക കാണുവാന്‍

Words and music by ക്ലാര എച്ച്. സ്കോട്ട് · tr. സൈമണ്‍ സഖറിയ · 2012

Key of G · 76 BPM · 4/4 · Confession,Trust · സങ്കീര്‍ത്തനങ്ങള്‍ 119:18

Verse 1

കണ്‍കള്‍ തുറക്ക കാണുവാന്‍
നീ കാണും പോല്‍ ഞാന്‍ സത്യത്തെ
അത്ഭുത താക്കോല്‍ തന്നീടെണേ
സ്വാതന്ത്ര്യം ഓതാന്‍ ശക്തി താ

Chorus

നിന്‍ പ്രവര്‍ത്തിക്കായ് കാക്കുന്നു
ദൈവ ഇഷ്ടം നിവര്‍ത്തിപ്പാന്‍
പ്രകാശിപ്പിക്കെന്‍ കണ്‍കളെ
ശു-ദ്ധാത്മാവേ

Verse 2

കാതു തുറക്ക കേള്‍ക്കുവാന്‍
നീ നല്‍കും സത്യം വ്യക്തമായ്
നിന്‍ ശബ്ദത്തെ ഞാന്‍ കേട്ടീടുമ്പോള്‍
അസ്സത്യമെല്ലാം മാറിപ്പോം

Verse 3

വായ്‌ തുറക്ക ഞാന്‍ സാക്ഷിപ്പാന്‍
ഊഷ്മള സത്യം ഘോഷിപ്പാന്‍
സ്നേഹമെന്‍ ഹൃത്തില്‍ പകരുക
നിന്‍ മക്കളായ് ഞാന്‍ പങ്കിടാന്‍

Public domain — free for any use, anywhere, forever.