← All songs

കർത്തനിൽ ആർത്തു സന്തോഷിക്ക

Words and music by മേരി ഇ. സെർവോസ്സ് · 1881

Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 32:11

Verse 1

കർത്തനിൽ ആർത്തു സ-ന്തോഷിക്ക
ചിത്തത്തിൽ സത്യമു-ള്ളോരെല്ലാം
തന്നെ തി-രഞ്ഞെടു-ത്തവരെ,
വ്യാകുല ദുഃഖങ്ങൾ പോക്കുക

Chorus

പല്ലവി

Verse 2

അവൻ താൻ കർത്തനെ-ന്നോർക്കുക
വാനിലും ഭൂവിലും നാഥൻ താൻ
വചന-ത്താൽ ഭരി-ക്കുന്നു താൻ
‘ബലവീ-രരെ’ വീ-ണ്ടെടുപ്പാൻ

Verse 3

നീതിക്കാ-യുള്ള പോ-രാട്ടത്തിൽ
ശത്രുവിൻ ശക്തി വർ-ദ്ധിച്ചാലും
കാഴ്ച മ-റഞ്ഞു ദൈ-വസൈന്യം
ശത്രുസൈ-ന്യത്തേക്കാൾ അധികം

Verse 4

പകലിൽ ഇരുൾ നിൻ ചുറ്റിലും
രാത്രിയിൽ മേഘങ്ങൾ നിന്മേലും
വന്നീടു-മ്പോൾ നീ കു-ലുങ്ങീടാ
ആശ്രയി-ക്കേശുവേ ആപത്തിൽ

Verse 5

കർത്തനിൽ ആർത്തു സ-ന്തോഷിക്ക
കീർത്തിച്ചു ഘോഷിക്ക തൻ സ്തുതി
വാദ്യത്തോ-ടു ചേർത്തു നിൻ സ്വരം
ഹല്ലെലൂ-യ്യാ ഗീതം പാടുക

Public domain — free for any use, anywhere, forever.