← All songs

യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ

Words and music by എലിസബത്ത്‌ സി. ക്ളിഫെയിന്‍ · tr. സൈമണ്‍ സഖറിയ · 2012

Key of Eb · 72 BPM · 4/4 · Grace,Comfort · സദൃശ്യവാക്യങ്ങള്‍ 14:26

Verse 1

യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ
ഈ പാഴ്മരുവില്‍ പാറ പോല്‍ തണല്‍ നല്‍കുമതു
വനാന്തരേ ഭവനം പോല്‍, യാത്രയില്‍ വിശ്രമം
ഉച്ച വെയിലും, ഭാരവും അലട്ടില്ലേതുമേ

Verse 2

സന്തോഷം ശാന്തി തിങ്ങും അഭയമാണതു
സ്വര്‍ഗ്ഗസന്തോഷം നീതിയും സംഗമിക്കുന്നതാല്‍
യാക്കോബിന്‍ സ്വപ്ന ഏണിപോല്‍ വിണ്ണെത്തുമേയതു
രക്ഷകന്‍ ക്രൂശു വിണ്ണിലേക്കുയര്‍ന്നു നില്‍ക്കുന്നു.

Verse 3

ക്രൂശിന്‍ നിഴലിന്‍ കീഴെ കാണുന്നു കല്ലറ
ഇരുള്‍ നിറഞ്ഞ ഗര്‍ത്തം പോല്‍ അഗാധമാണതു
രക്ഷിപ്പാന്‍ ശക്തനയതാ കുരിശ്ശിന്‍ കരങ്ങള്‍
നിത്യ മരണത്തില്‍ നിന്നും രക്ഷിപ്പാന്‍ കാവലായ്

Verse 4

യേശുവിന്‍ ക്രൂശില്‍ കാണും ഞാന്‍ ഏതു നേരത്തും
എനിയ്ക്കു വേണ്ടി പ്രാണനെ വെടിയും നാഥനേ
ഹൃദയം നൊന്തു കണ്ണീരാല്‍ അനുതപിക്കും ഞാന്‍
അയോഗ്യനാകുമെന്നെ താന്‍ വീണ്ടെടുത്തതിനാല്‍

Verse 5

ക്രൂശ്ശിന്‍ നിഴലെനിക്കു അഭയമാണെന്നും
തന്‍ മുഖശോഭയല്ലാതെ വേണ്ടായേ വേറൊന്നും
ലൌകീകമായതെല്ലാമേ നഷ്ടമെന്നെണ്ണുന്നേന്‍
പാപിയാമെനിക്കെന്നേക്കും മഹത്വം ക്രൂശ്ശിന്മേല്‍

Public domain — free for any use, anywhere, forever.