ദൈവമേ നിൻ സ്നേഹത്തോടെ
Words and music by ജോൺ ഫോസറ്റ് · 1773
Key of · BPM · 4/4 · · സങ്കീർത്തനങ്ങൾ 29:11
Verse 1
ദൈവമേ നിൻ സ്നേഹത്തോടെ
ഞങ്ങളെ വിട്ടയക്ക
നിന്റെ സമാധാനം തന്നു
ഇപ്പോൾ അനുഗ്രഹിക്ക
യാത്രക്കാരാം യാത്രക്കാരാം
ഞങ്ങളെ തണുപ്പിക്ക
Verse 2
സുവിശേഷ സ്വരത്തിന്നായ്
നീ മഹത്വപ്പെടട്ടെ;
നിന്റെ രക്ഷയുടെ ഫലം
ഞങ്ങളിൽ വർദ്ധിക്കട്ടെ;
എന്നെന്നേക്കും എന്നെന്നേക്കും
ഞങ്ങളിൽ നീ വസിക്ക.
Verse 3
*നിന്റെ സ്നേഹവിളി കേട്ടു
ലോകത്തെ വിട്ടോടുവാൻ,
മരണത്താലെ വേർപെട്ടാലും
നിൻ പാതെ ചെല്ലാൻ കൃപ താ
എന്നും വാഴാൻ എന്നും വാഴാൻ
നിൻ കൂടെന്നും എന്നേക്കും
Public domain — free for any use, anywhere, forever.