ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി!
Words and music by ഹെൻട്രി എച്ച്, റ്റ്വീറ്റി · tr. സൈമണ്‍ സഖറിയ · 2013
Key of · BPM · 4/4 · · അപ്പൊസ്തലപ്രവർത്തികൾ 2:3-4
Verse 1
ഹാ! ദൈവത്തിൻ ശുദ്ധാത്മാവേ, വിശുദ്ധം നിൻ അഗ്നി!
ഇറങ്ങുക നിൻ ആലയേ വീണ്ടും നിന്റേതാക്കാൻ
സ്നേഹം ശക്തി നൽ സന്തോഷം നീതി സമാധാനം
ക്രിസ്തു എന്നുള്ളിൽ നിറച്ചു ദുഖം പാപം പോക്ക.
Verse 2
വീശെന്നിൽ ദൈവ ആത്മാവേ മോചിക്കെൻ ആത്മത്തെ
സംശയം പിഴ പോക്കിയെൻ അന്ധത മാറ്റുകേ
ഉത്തേജിപ്പിക്ക നാവിനെ ആത്മാവാം അഗ്നിയാൽ
ദൈവ മഹത്വ യാഗത്തിൻ സുവാർത്ത ഘോഷിക്കാൻ
Verse 3
പഠിപ്പിക്കെന്നെ ഘോഷിപ്പാൻ ജീവ വചനത്തെ
സ്നേഹം വഴിയും ഭാഷയിൽ ഏവർക്കും വ്യക്തമായ്
പ്രായ ഭേദങ്ങൾ കൂടാതെ ഏകമായ് വണങ്ങാൻ
ഏക കുടുംബം ഭൂലോകം നിന്നിഷ്ടം ചെയ്തീടും
Verse 4
ലോക രക്ഷകൻ ക്രിസ്തുവിൻ ശക്തി ലോകം കാണും
ജീവനിൽ അന്നുയിർത്തു നാം പറന്നുയരുമേ
ഭൂമിയും ദൈവ മക്കളും പൂർണ്ണരായ് തീരുമേ
ദൈവ വിശുദ്ധി പ്രാപിച്ചു സ്വർലോകത്തെത്തുമേ
Public domain — free for any use, anywhere, forever.