← All songs

കാടേറിയാടു ഞാൻ

Words and music by ഒറേഷ്യസ് ബോണാർ · tr. റവ. തോമസ്‌ കോശി · 1843

Key of · BPM · 4/4 · · യെശയ്യാവു 53:6

Verse 1

കാടേറിയാടു ഞാൻ
കൂട്ടം വെറുത്തയ്യോ
ഇടയൻ ചൊല്ലപ്രിയമായ
അടങ്ങാതാടയ്യോ
മുടിയനായി ഞാൻ
വീടും വെറുത്തവൻ
വെടിഞ്ഞെൻ താതൻ ചൊല്ലിനെ
കടന്നു പോയവൻ

Verse 2

ആടിനെ ഇടയൻ
മകനെ താതനും
മലതടം വൻ കാടതിൽ
മടിയാതെ തേടി
മരണാവസ്ഥയിൽ
മാ ക്ഷീണനായ് കണ്ടു
നൽ പ്രേമപാശം കൊണ്ടവർ
ബന്ധിച്ചു രക്ഷിച്ചു.

Verse 3

സ്നേഹം മൊഴിഞ്ഞവർ
തല-യുയർത്തിയേ
എൻ മുറിവുകെട്ടി സുഖമേകി
ആത്മാവേ പോറ്റിയേ
കളങ്കം പോറ്റിയേ
ശുദ്ധിയെ നൽകിയെ
വലഞ്ഞലഞ്ഞ സാധുവെ
സ്വർഗ്ഗത്തിൽ ചേർത്തല്ലോ

Verse 4

എന്നേശു ഇടയൻ
എന്നാത്മ സ്നേഹിതൻ
തൻ ചോരയാൽ കഴുകീട്ടു
താനേകി മാ സുഖം
കാണാ-താടെ തേടി
കണ്ടേറ്റി തോളിൽ താൻ
കയറി എന്നെ കൂടകം
താൻ കാത്തീടുന്നിതാ

Verse 5

കാടേറിയാടു ഞാൻ
അടങ്ങാത്തോൻ അയ്യോ
ഇടയൻ ചൊൽ നൽ തേനിപ്പോൾ
എൻ കൂടെനിക്കിമ്പം
മുടിയനായ് തീർന്നു.
വീടും വെറുത്തവൻ
എൻ താതൻ ചൊൽ
നൽ തേനിപ്പോൾ
എൻ വീടെനിക്കിമ്പം

Public domain — free for any use, anywhere, forever.