← All songs

മോദം ഭൂമൗ രാജൻ വന്നു

Words and music by ഐസക്ക് വാട്ട്സ് · 1719

Key of D · 100 BPM · 2/4 · Christmas,Praise · സങ്കീർത്തനങ്ങൾ 98:4

Verse 1

മോദം ഭൂമൗ, രാജൻ വന്നു
മേദിനി കൈക്കൊൾക,
ഹൃദയങ്ങൾ തുറന്നീടിൻ
സ്വർ സൃഷ്ടങ്ങൾ പാടീൻ

Verse 2

മോദം ഭൂമൗ, യേശു വാഴ്ക
മാനുഷർ പാടട്ടെ,
ശൈലം, നിലം, ജലം, ശിഖ
സമസ്തം പാടട്ടെ

Verse 3

വേണ്ടാ പാപം, ദുഃഖം ഇനി
വേണ്ടാ മുള്ളും ഭൂമൗ
തിന്മ വന്നേടത്തോളം താൻ
നന്മ വരുത്തുന്നു.

Verse 4

നീ-തി,ത്തേജ-സ്‌നേ-ഹാത്ഭുതം
ജാതികൾ കാണവെ,
കാരുണ്യം സ-ത്യം നോക്കിത്താൻ
ധരണി വാഴുന്നു.

Public domain — free for any use, anywhere, forever.