കൃപയേറും ആട്ടിടയൻ
Words and music by ജോണ്‍ നീഡം · tr. സൈമണ്‍ സഖറിയ · 2015
Key of · BPM · 4/4 · · മത്തായി 18:12
Verse 1
കൃ-പയേറും ആട്ടിടയൻ
തേടുന്നു തൻ ആടെ.
മലകളിൽ, താഴ് വാരത്തിൽ
പാറയിടുക്കിലും.
Verse 2
കണ്ടെത്തുമ്പോൾ എന്തു മോദം
ഇടയൻ തന്നുള്ളിൽ!
കോരിയെടു-ക്കും കൈകളിൽ
തോളിലും താൻ ഏറ്റും.
Verse 3
തൻ ആനന്ദം പങ്കുവയ്പ്പാൻ
ഭവനത്തിൽ ചെല്ലും.
നീതിമാന്മാർ ആനന്ദിക്കും
ഇടയനെ കാണും.
Verse 4
പാപി മനം തിരിഞ്ഞിപ്പോൾ
താഴ്മയായ് യാചിച്ചാൽ.
സ്വർഗൃഹത്തിൽ ചേർത്തീടുമേ
എന്തു മോദം വിണ്ണിൽ!
Public domain — free for any use, anywhere, forever.