യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
Words and music by സൈമണ്‍ സഖറിയ · 2012
Key of · BPM · 4/4 · · മര്‍ക്കോസ് 10:7
Verse 1
യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
ഭാഗ്യവാന്‍ തന്നേ നൂനം, നന്മ വന്നണയും
Verse 2
നിന്‍ ഭാര്യ നിന്റെ വീട്ടില്‍ നല്‍ ദ്രാക്ഷാ വള്ളി പോല്‍
മക്കള്‍ ഒലീവിന്‍ തൈകള്‍ മേശക്കു ചുറ്റുമേ
Verse 3
യഹോവ ഭക്തനായോന്‍ അനുഗ്രഹയോഗ്യന്‍
സിയോനില്‍ നിന്നും യാവേ അനുഗ്രഹമേകും
Verse 4
നിന്‍ ആയുഷ്ക്കാലമെല്ലാം നീ നന്മയെ കാണും
തലമുറയെ കാണും സമാധാനം നിന്മേല്‍
Verse 5
താത പുത്രനാത്മന്നും മഹത്വമുണ്ടാക!
ആദിയിങ്കലും എന്നും ഉള്ള പ്രകാരം പോല്‍
Public domain — free for any use, anywhere, forever.