← All songs

ജീവനുണ്ടാമേക നോട്ടത്താൽ

Words and music by അമീലിയ എം. ഹൾ · 1832

Key of · BPM · 4/4 · · യെശയ്യാവു 45:22

Verse 1

ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍
ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു-
പാപീ നോക്കി നീ രക്ഷ പ്രാ-പിക്കുക
ജീവനെ തന്നൊരു യേശുവില്‍

Chorus

പല്ലവി

Verse 2

യേശുതാന്‍ നിന്‍പാപം വഹിച്ചി-ട്ടില്ലായ്കില്‍
എന്തിനു പാപവാ-ഹകനായ്
തന്‍ മൃത്യു നിന്‍ കടം വീട്ടായ്കി-ലെന്തിനു
പാപ നാ-ശ രക്തമൊഴുകി

Verse 3

പ്രാര്‍ത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കും
രക്തം താന്‍ രക്ഷിക്കും ആത്മാവെ
രക്തത്തെ ചിന്തിയൊ-രേശുവില്‍ നിന്‍ പാപം
സാദരം വയ്ക്കുക നീ മുദാ

Verse 4

ക്രൂശിന്മേൽ താൻ പെടും പാടു നീ കണ്ടുവോ?
തന്നുടെ രോദനം കേട്ടുവോ?
നിന്നുടെ മോചനം നേടി താൻ എന്നതാൽ,
താമസമെന്നിയെ പ്രാപിക്കൂ.

Verse 5

ചെയ്യേണ്ട-തായിനി ഒന്നുമി-ല്ലെന്നീശന്‍
ചൊന്നതാല്‍ സംശയം നീക്കുക
കാലത്തി-കവിങ്കല്‍ പ്രത്യക്ഷ-നായവന്‍
വേലയെ പൂര്‍ണ്ണമായ് തികച്ചു.

Verse 6

യേശു താന്‍ നല്‍കുന്ന നിത്യമാം ജീവനെ
ആശു നീ സാമോദം വാങ്ങുക
നിന്നുടെ നീതിയാം യേശു ജീവിക്കയാല്‍
വന്നിടാ മൃത്യു എന്നറിക.

Verse 7

ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍
ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു-
പാപീ നോക്കി നീ രക്ഷ പ്രാ-പിക്കുക
തന്നെപ്പോൽ നിർമ്മല-നാകും നീ

Public domain — free for any use, anywhere, forever.