← All songs

ദൈവഹിതം അനുസരിക്കുന്നതു

Words and music by Elisha Hoffman ·

Key of · BPM · 4/4 · · 1 ശമുവേൽ 15:22

Verse 1

ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ!
ഏറ്റം നല്ലാരാധനായതുപോലെ മറ്റുപാസനയില്ല നൂനം!

Chorus

പല്ലവി

Verse 2

യേശു രക്ഷകൻ ദൈവേഷ്ടം അതിന്നു ക്രൂശിലെ മരണത്തോളവും
അനുസരിച്ചു: അവനെ സതതം അനുസരിക്ക എൻ മനമേ!

Verse 3

വേദവാക്യങ്ങൾ എല്ലാ ദിവസവും ശോധന ചെയ്തു വിശുദ്ധമാം
ദൈവഹിതം സർവ്വകാര്യങ്ങളിലും ചെയ്‌വോർക്കെല്ലാം ശുഭം സർവ്വദാ-

Verse 4

അനുസരിപ്പോർക്കു ദൈവം തന്നാത്മദാനത്തെ നൽകുന്നു നിറവായ്
സർവ്വ വൈരികളെയും ജയിച്ചവർ ജീവനിൽ വാണിടുന്നു സദാ!

Verse 5

അനുസരിക്കുന്നോർ ദൈവമക്കളായ് ദിനവും കൃപയിൽ വളരും
ദൈവത്തോടു ചോദിച്ചീടുന്നതെല്ലാം സർവ്വദാ ലഭിക്കും അവർക്കു!

Verse 6

പുഷ്ടിയുള്ള ഗോതമ്പുകൊണ്ടവരെ മൃഷ്ടമായ പോഷിപ്പിക്കുമവൻ
പാറയിൽ നിന്നുള്ള തേനിനാൽ ദിനം തോറുമേ തൃപ്തരാകും അവർ.

Public domain — free for any use, anywhere, forever.