← All songs

പാപക്കടം നീക്കുവാൻ

Words and music by വോല്‍ബ്രീറ്റ് നാഗല്‍ · 1867

Key of · BPM · 4/4 · · 1 യോഹന്നാൻ 1: 7

Verse 1

പാപക്കടം നീക്കുവാൻ യേശുവിൻ രക്തം മാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തം മാത്രം

Chorus

പല്ലവി

Verse 2

വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ് യേശുവിൻ രക്തം മാത്രം

Verse 3

ദൈവത്തോടു നിരപ്പും യേശുവിൻ രക്തം മാത്രം
വേറേയില്ല യോജിപ്പും യേശുവിൻ രക്തം മാത്രം

Verse 4

സാത്താനെ ആർ ജയിക്കും? യേശുവിൻ രക്തം മാത്രം
തീ അമ്പിനെ കെടുത്തും യേശുവിൻ രക്തം മാത്രം

Verse 5

ശാപത്തെ നീക്കിയതു യേശുവിൻ രക്തം മാത്രം
നുകത്തെ തകർത്തതു യേശുവിൻ രക്തം മാത്രം

Verse 6

പുത്രത്വത്തിൻ അധാരം യേശുവിൻ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രകാരം യേശുവിൻ രക്തം മാത്രം

Verse 7

ശുദ്ധ ജീവ പാനീയം യേശുവിൻ രക്തം മാത്രം
സ്വർഗ്ഗ ഭാഗ്യ നിശ്ചയം യേശുവിൻ രക്തം മാത്രം

Verse 8

എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്തം മാത്രം
ഇങ്ങുംസ്വർഗ്ഗത്തോളവും യേശുവിൻ രക്തം മാത്രം

Verse 9

എന്റെ പ്രിയനേശുവേ! രക്തമണവാളനേ
രക്ഷിപ്പതും ഈ എന്നെ നിൻ തിരുരക്തം മാത്രം

Public domain — free for any use, anywhere, forever.