← All songs

ദൈവമേ ഈ ആണ്ടിനെ

Words and music by ലോറൻസ് റ്റിയൂട്ടിട് · 1864

Key of · BPM · 4/4 · · 2 ദിനവൃത്താന്തം 2:4

Verse 1

ദൈവമേ ഈ ആണ്ടിനെ
പ്രതിഷ്ഠിക്കുന്നു
എടുപ്പാൻ എൻ പങ്കിനെ
കാത്തിരിക്കുന്നു
ഇല്ലെനിക്കിതല്ലാതെ
പ്രാർതഥന വേറെ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

Verse 2

കുട്ടി തന്റെ ഇഷ്ടം പോലെ
ആഗ്രഹിക്കാമോ?
താതൻ നന്മ അല്ലാതെ
നിത്യം നൽകുമോ?
തന്നതെല്ലാറ്റിനുമേ
സ്തോത്രമെന്നുമേ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

Verse 3

ഇന്നും നീ സന്തോഷത്തെ
എനിക്കു തന്നാൽ
ഇമ്പമാം പ്രകാശത്തെ
എന്മേൽ വീശിയാൽ
എൻ ഹൃദയമെപ്പോഴും
ചൊല്ലീടും ഇദം
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

Verse 4

ക്രൂശു ഞാൻ എടുക്കുവാൻ
നിൻ ഹിതം എങ്കിൽ
ലാഭം നഷ്ടമാകുവാൻ
സംഗതി എങ്കിൽ
നിൻ പുത്രൻ ചൊന്നപോലെ
എന്നും എന്നുള്ളിൽ
മഹത്വമാക്കേണമേ!
നിന്റെ നാമത്തെ.

Public domain — free for any use, anywhere, forever.