← All songs

പേടി വേണ്ട ലേശം

Words and music by എലൈസ എഡ്മൺസ് ഹ്യൂറ്റ് · 1898

Key of · BPM · 4/4 · · യോഹന്നാൻ 14:18

Verse 1

"പേടി വേണ്ട ലേശം, കൂടെ ഞാനെന്നും
പാർക്കു"മെന്ന വാക്കെൻ ദീപമായെന്നും
കൂരിരുട്ടിൻ മദ്ധ്യേ കൂടെ ശോഭിച്ചെൻ
പാത കാണിച്ചീടും, തനിയെ വിടപ്പെടാ.

Chorus

പല്ലവി

Verse 2

ശോഭയേറും പൂക്കൾ വാടി വീഴുന്നു,
സൂര്യകാന്തി കൂടെ മാഞ്ഞു പോകുമേ,
ശാരോൻ താരം യേശു പാർക്കും അന്തികെ,
വാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ?

Verse 3

മാർഗ്ഗം അന്ധകാരം ആയി തീർന്നാലും,
ആപൽക്കാലമെന്റെ ഭാഗ്യമാകിലും,
യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു
മോദമേകും വാക്യം "തനിയെ വിടപ്പെടാ"

Public domain — free for any use, anywhere, forever.